എന്റെ കൂട്ടുകാര്‍ സംഘം സംഘമായി പോയിരുന്നിടങ്ങളില്‍ എല്ലാം എന്നെ കൊണ്ടുപോയത് അച്ഛന്‍ ആയിരുന്നു ( ഉദാ ഉത്സവം ).... ആ യാത്രകള്‍ക്കിടയില്‍ അച്ഛന്‍ പറഞ്ഞു തന്നിരുന്ന കഥകളെല്ലാം എന്റെ പഴയ താഴവിള കഥകൾ ആയിരുന്നു...ആ കഥകളില്‍ ഒന്നാണ് ഇത്...
ഞാന്‍ ഒന്ന് മുങ്ങിതപ്പട്ടെ...
പഴയ കാലത്തെ പറ്റിയുള്ള എല്ലാ കഥകളിലും പ്രധാന വിഷയം പട്ടിണി ആണല്ലോ.. അച്ഛന്‍ പറഞ്ഞു തന്നത്തില്‍ ഏറ്റവും പുരാതന കഥയും പട്ടിണിയെ പറ്റി തന്നെ.... അച്ഛമ്മ(ഞാന്‍ വിളിച്ചിരുന്നത് അച്ചാമ്മ എന്നായിരുന്നു... ) പണ്ട് പഴങ്കഞ്ഞി വിളംബുകയായിരുന്നു... അന്ന് പഴങ്കഞ്ഞി എന്ന് പറഞ്ഞാല്‍ പച്ചവെള്ളം മാത്രമായിരുന്നു... ഒരു വറ്റ്കിട്ടുന്നവന്‍ രാജാവും..ആ കഞ്ഞി അച്ചാമ്മ വിളംബിക്കൊണ്ടിരുന്നപ്പോള്‍, അച്ഛന്റെ ഒരമ്മാവന്‍ എഴുന്നേറ്റു നിന്ന് താറുടുക്കാന്‍ (കൈലി കാലുകള്‍ക്കിടയിലൂടെ മുകളിലേക്ക് കയറ്റി ഉടുക്കുന്ന രീതി....) തുടങ്ങി... അച്ചാമ്മ എന്തോന്നാട ഇത് എന്ന് ചോദിച്ചപ്പോള്‍ അപ്പൂപ്പന്‍ (എന്റെ ) പറഞ്ഞു, "ഞാന്‍ ഇതിലോന്നെ മുങ്ങി നോക്കട്ടെ ഒരു വറ്റ് കിട്ടുമോന്നു... " ഈ കഥകേട്ട ശേഷം ഓരോ വറ്റ് കളയനിട വന്നാലും ഞാന്‍ വിഷമിക്കും... പരമാവധി ചോറ് പാഴക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ