ആതിഥ്യമര്യാദ

"മണ്ണന്തല മണ്ണന്തല ?" റഷീദ് കണ്ടക്ടരോട് ചോദിച്ചു .,"നോ നഹിം " എന്തോ പിറുപിറുതുകൊണ്ട് അയാള്‍  ബെല്ലടിച്ചു .എത്ര നേരമായി ഇവിടെ നില്‍ക്കുന്നു? ഒരു ബസും അതുവഴി പോകുന്നതല്ല ഇനി ഇവരെല്ലാം  നുണ പറയുന്നതാണോ? വീണ്ടും ഒരു ബസ്‌  ഇത്തവണ റഷീദ് ചോദിച്ചത് ബസ്‌ കയറാന്‍ വന്ന ഒരു പയ്യനോടാണ് "മണ്ണന്തല ?" " ഹാം ജായേഗ " അവന്‍ പറഞ്ഞു . അവന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അവന്‍റെ പുറത്ത് തട്ടി "ഹിന്ദി ഹിന്ദി " എന്ന് പറയുന്നു . ഈ ഹിന്ദി ഇത്ര ചിരിവരുന്നതാണോ?
                               ഇരുട്ട് പരന്നു കഴിഞ്ഞു. കടകള്‍ ഒന്നും  അടച്ചിട്ടില്ല. നാട്ടിലായിരുന്നെങ്കില്‍ കടകള്‍ അടക്കേണ്ട സമയം കഴിഞ്ഞു . ഒരേ പോലെ വസ്ത്രം ധരിച്ച സ്ത്രീ-പുരുഷന്മാര്‍ കടകളില്‍ നിന്ന് കയ്യില്‍ കവറുകളും കൊണ്ട് ഇറങ്ങി വരുന്നു.  കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പിയുമായി അവരുടെ കൂടെ ഒരു കുട്ടിയുമുണ്ട് . ഇടതുവശം നോക്കിയിരുന്ന റഷീദിനും കാല്നടക്കാര്‍ക്കും ഇടയിലൂടെ ഒരു ബൈക്ക് ചീറിപ്പാഞ്ഞു കടന്നു പോയി . മുതുകില്‍ ഭാരം കയറ്റിയതു പോലെ ഒരു യുവാവ് . അവനെന്തെങ്കിലും അത്യാവശ്യം കാണും അല്ലാതെ ഇത്രേം സ്പീഡ്  എന്തിനാ? മുന്നിലെ സീറ്റില്‍ രണ്ടിണക്കുരുവികള്‍ . ഭാര്യാഭര്‍ത്താക്കന്മാര്‍  ആണോ? ഏയ് അല്ല അത്ര പ്രായമെത്തിയവരല്ല . ഛെ അവരുടെ സ്വകാര്യതയില്‍ കൈകടത്തരുത് .
                               റഷീദ് കയറിയ ബസ് യുനിവെഴ്സിറ്റി കോളേജ് കടന്നു പോയി പകല്‍ അതിന്‍റെ മുന്‍പില്‍ക്കൂടി കടന്നു പോകുമ്പോഴൊക്കെ അതിനുള്ളിലും പരിസരത്തുമായി നില്‍ക്കുന്ന കുട്ടികളെ റഷീദ് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് . പലതരത്തിലെ കുട്ടികള്‍ . തന്നെ ഒരു അവഞ്ജയോടെ അവരില്‍ പലരും നോക്കുനത് റഷീദും ശ്രദ്ധിക്കാറുണ്ട് . നാട്ടിലെ തന്റെ പെങ്ങള്‍ക്കും ഏതാണ്ട് അവരുടെ പ്രായമാണ് . വീട്ടുകാരുടെ ഭാരമൊഴിക്കാന്‍ കുട്ടിയായിരുന്നപ്പോഴേ അവളെ വിവാഹം ചെയ്തയച്ചു . ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത് കൊണ്ട് അവളെ തിരിച്ചു വീട്ടില്‍ കൊണ്ടാക്കി. അബ്ബയും  അമ്മിയും പോയശേഷം അവള്‍ക്കും കുഞ്ഞിനും താന്‍  മാത്രമേ ഉള്ളൂ . അവള്‍ നന്നായി  പഠിക്കുമായിരുന്നു . അവള്‍ തുടര്‍ന്നും പഠിച്ചിരുന്നെങ്കില്‍ അവള്‍ക്ക് ആരു ജോലി കിട്ടിയേനെ . എങ്കില്‍ റഷീദിന് തന്‍റെ നാടുപേക്ഷിച് കേരളത്തില്‍ വന്നു നില്‍കേണ്ടി വരില്ലായിരുന്നു . അവളെ ഇനിയും കോളേജില്‍  അയക്കം. പക്ഷെ ഈ കോളേജില്‍ വേണ്ട . മറ്റൊന്നും അല്ല, ഈ കോളേജിലെ കുട്ടികള്‍ ഇടക്കിടക്ക് പോലീസുമായി തല്ലുണ്ടാക്കും . പോലീസുകാര്‍ വെറുതെ നിന്നാലും ഈ കുട്ടികള്‍ അവരെ പ്രകോപിപ്പിക്കും . എന്നിട്ട് അവര്‍ തന്നെ തല്ലും കൊള്ളും . ഒരു ദിവസം കല്ലേറും ബോംബേറും ഒക്കെ  ആയി. താന്‍  അത് നേരില്‍ കണ്ടതാണ് .  
                                        നിയമസഭ രാത്രി കാണാന്‍ അതിമനോഹരം . പക്ഷെ അതിനകത്ത് കൊടും ചൂടായിരിക്കും . ഒരുപാട് ദിവസം അതിനുള്ളില്‍ ഇരിക്കെണ്ടവര്‍ പുറത്തിറങ്ങി ഇരിക്കുനത് കാണാം . അവര്‍ എന്തോ വിളിച്ച പറയുന്നതും കേള്‍ക്കാം. തനിക്ക് ആകെ മനസിലാവുന്നത് "സിന്ദാബാദ്" മാത്രം .
                                അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു വികലാംഗന്‍ കയറി . റഷീദ് എഴുന്നേറ്റു കൊടുത്തു .  മറ്റുള്ളവര്‍ അത്ഭുതത്തോടെ റഷീദിനെ നോക്കി . ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു . റഷീദിന് പുറത്തെ കാഴ്ചകള്‍ കാണാന്‍ പറ്റാതെ ആയി . പെട്ടെന്ന് ആരോ തന്‍റെ പോക്കെറ്റില്‍ കയ്യിടുന്നതായി റഷീദിന് തോന്നി . തന്റെ പേഴ്സ് അയാള്‍ കയ്യിലാക്കി കഴിഞ്ഞു . "അരേ ചോര്‍ " റഷീദ് അയാളുടെ കയ്യ്ക്കു കേറി പിടിച്ചു . പെട്ടെന്ന് അയാളുടെ മുഖം മാറി . അയാള്‍ എന്തോ വിളിച്ചു പറഞ്ഞു . ആള്‍ക്കാര്‍ ചുറ്റും കൂടി പിറുപിറുക്കാന്‍ തുടങ്ങി . അതില്‍ ഒരാള്‍ റഷീദിനോട്‌  എന്തോ പറഞ്ഞു. അയാളുടെ ആന്ഗ്യത്തില്‍ നിന്നും പേഴ്സ് ആ കള്ളനു കൊടുക്കാനാണ് പറയുന്നത് എന്ന് റഷീദിന് മനസിലായി . കളവിനു ഇവര്‍ കൂട്ടുനില്‍ക്കുന്നോ? റഷീദിന് തല കരങ്ങുനത് പോലെ തോന്നി "നഹിം ദിയെഗ , മെര പേഴ്സ് ഹെയ് " അവന്‍ വിളിച്ച പറഞ്ഞു . പറഞ്ഞു തീരുന്നതിനു മുന്പ് അവന്‍റെ മുഖത്ത് ഒരടി വീണു. ആള്‍ക്കാര്‍ തലങ്ങും വിലങ്ങും അവനെ തല്ലി . കുപ്പായം കീറിപറിഞ്ഞു . സഹോദരിയുമായി സംസാരിക്കാന്‍ മാത്രം അവന്‍ ഉപയോടിച്ചിരുന്ന ഫോണ്‍ അവര്‍ തകര്‍ത്തു . അങ്ങ് ദൂരെ ഒറിസ്സയുടെ ഏതോ ഒരൊഴിഞ്ഞ കോണില്‍ മേല്‍ക്കൂരയിലെ വിടവുകള്‍ നിലാവ് കൊണ്ടടച്ച ഒരു വീടിന്‍റെ ഉള്ളില്‍ മാംസകൊതിയന്മാരില്‍ നിന്നും തന്നെയും തന്‍റെ പത്തുവയ്സായ മകളെയും രക്ഷിക്കാന്‍ ആങ്ങള വരുന്നതും കാത്ത് ഒരു 26 കാരി വിദൂരതയില്‍ കണ്ണു നട്ടിരുന്നു ................ 












അഭിപ്രായങ്ങള്‍