മുണ്ടയ്കൽ വാരം ക്ഷേത്രത്തിലെ ഉത്സവകാലത്ത് കേട്ട കഥകൾ ആണ് ഈ എഴുത്തിനു പ്രേരകം. അമ്പലത്തിലെ "വേട്ടക്കുറുപ്പ്" മനസാ പുറത്താക്കിയ മകളുടെ പ്രസവം തനിക്ക് പുലയല്ല എന്നാ വാദത്തിൽ അമ്പലത്തിൽ കയറി. കുറുപ്പിനു പക്ഷാഘാതം ഉണ്ടായി ഒരു വശം തളർന്നു. വെണ്ടർ ഗോപിയെ കടിച്ച പട്ടിക്കു പിന്നിലും ദൈവകോപം. മുൻവർഷം പകുതിക്ക് വച്ച് നൃത്തം അവസാനിപ്പിച്ച കലാകാരി പിന്നീട് ഒരു പ്രമുഖ കേസിൽ അകപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾ തമ്പുരാൻറെ ശക്തിയായി വീക്ഷിക്കപ്പെട്ടപ്പോൾ എൻറെ അണ്ണൻ ഇങ്ങനെ പറയുകയുണ്ടായി, "ഭയം ആണോ ദൈവത്തിന്റെ മുഖമുദ്ര ആവേണ്ടത്?" പ്രസ്തുത പ്രസ്താവനയാണ് ഈ എഴുത്തിലേക് നയിച്ചത് .
മലയാള സംസ്കാരത്തിലെ horror കഥകൾ മറ്റു സംസ്കാരങ്ങളിൽ നിന്നു വ്യത്യസ്തമായി ദൈവത്തിനോ ദൈവീക സങ്കല്പ്പങ്ങൾക്കോ നേരിട്ട് ഇടപെടലുകൾ ഉള്ളതാണ്. മുപ്പത്തിമുക്കോടി ദൈവങ്ങൾ നമുക്കുണ്ട്. എല്ലാവരും ബ്രഹ്മനിൽ നിന്ന് നേരിട്ട് ഉത്ഭവിച്ചതല്ല. മനുഷ്യർ നിർമിച്ച ദൈവങ്ങൾ നമുക്കുണ്ട്! (ദൈവനിന്ദ അല്ല ഞാൻ പറയുന്നത്- ശല്യം ചെയ്ത യക്ഷികളെയോ ആത്മാക്കളെയോ ദൈവപദവി നൽകി കുടിയിരുത്തിയ കഥകൾ നമുക്കന്യമല്ല ) പൊതുവെ ഭയപ്പെടുത്തുന്ന എന്തിനേയും ആരാധിക്കുക നമ്മുടെ രീതിയാണ്, ആദ്യ കാലത്ത് അഗ്നിയും വായുവും വരുണനും ദൈവങ്ങളായത് അങ്ങനെയാവണം. അപ്പോൾ ദൈവങ്ങളും ഭയവും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടെന്നത് സംശയം ഇല്ലാത്ത കാര്യമാണല്ലോ...
കാവുകളുടെ കാര്യം തന്നെയെടുക്കാം... ഒരു വടി കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്ന ഒരിഴ ജന്തു ദൈവമാകുന്നത് എങ്ങനെയാണ്? ജഗദീശ്വരൻ സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളിലും അവന്റെയോരംശം ഉണ്ടെന്നത് ശെരി തന്നെ പക്ഷെ, അതിനെ ആരാധിക്കുന്നതും അവയുടെ വാസസ്ഥലങ്ങളിൽ പൂജ നടത്തുന്നതും എന്തിനാണ്? ഒരു സാദ്ധ്യത ഇതാണ്, കാവുകളുടെ പാരിസ്ഥിതിക മൂല്യം മനസിലാക്കിയ ഏതോ മഹാനുഭാവൻ അവിടുത്തെ സംരക്ഷകരായി പാമ്പുകളെ അവരോധിക്കുകയും സ്വാഭാവികമായും അവയ്ക്ക് ദൈവികത കൈവരികയും ചെയ്തു. ദൈവങ്ങളെ സംരക്ഷിക്കേണ്ട കർത്തവ്യം അല്ല, മറിച് അവരുടെ കോപത്തോടുള്ള ഭയം ആണു കാവുകളുടെ സ്ഥിതിക് മൂലകാരണം. അത്ഭുദങ്ങൾ പ്രവർത്തിക്കേണ്ടത് ദൈവങ്ങളുടെ കടമയായതിനാൽ സ്വാഭാവികമായും കഥകളും അങ്ങനെ രൂപപ്പെട്ടു... പുള്ളുവൻ പാട്ടുകളും നാടോടിക്കഥകളും അവ പ്രചരിപ്പിക്കുന്ന ദൌത്യം ഏറ്റെടുത്തു. നാഗമാണിക്യം എന്ന സങ്കൽപം ഉടലെടുത്തതും അതിനിടയിലെവിടെയോ ആണ്. മനോഹരമായ ആ സങ്കൽപത്തെ നാടോടി കലാകാരന്മാരുടെ സർഗശക്തിയുടെ ചൂളയിൽ ഇട്ടുരുക്കിയെടുത്തതാണ് നാം കേട്ടിട്ടുള്ള പലകഥകളും. കാവുകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്, അതിന്റെ സംരക്ഷണാർത്ഥം മെനഞ്ഞതാവാം പാമ്പുകളുടെ ദൈവികത. യക്ഷിക്കാവുകളും വ്യത്യസ്തമല്ല.
പേടിയുള്ള വസ്തുക്കൾ ദൈവങ്ങളാവുന്നത് പോലെ തന്നെയാണ് ദൈവങ്ങളെ പേടിക്കുന്നതും. അവയെ സൃഷ്ടിച്ചവരുടെ ഉദ്ദേശങ്ങൾ കേവലം അന്ധവിശ്വാസം പരത്തൽ മാത്രം എന്ന് പറഞ്ഞു തള്ളികളയാനാവില്ല, മറിച്ച് പലതിനെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ ആണ്...

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ